നമ്മളൊക്കെ മനുഷ്യരല്ലേ?എന്തിനാ മനുഷ്യര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്?ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ,അതായത്,മനുഷ്യന്‍(homo sapians ) ഉടലെടുത്തിട്ട് അനേകം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്നും ഇന്നും നമ്മള്‍ ആരാധിക്കുന്ന ദൈവത്തെ എവിടെയെങ്കിലും കണ്ടതായി ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ?പക്ഷെ,നമ്മള്‍ക്കൊക്കെ ഏതോ ഒരു ദൈവികത(unknown power ) ചില ഘട്ടങ്ങളില്‍ അനുഭവപ്പെട്ടിട്ടില്ലേ?ചിന്തിച്ചു നോക്കിയിട്ടുണ്ടോ,അതായത്,ദൈവം ഉണ്ടെങ്കില്‍ ഏതു രൂപത്തിലായിരിക്കും,എത്ര വലിപ്പമുണ്ടാകും,എത്ര ശോഭയുണ്ടാകും,ഏതു നിറത്തിലായിരിക്കും,ഏതുതരം ശബ്ദമായിരിക്കും,എങ്ങനെ ചലിക്കും എന്നൊക്കെ!ചിന്തിക്കുമ്പോള്‍,പ്രപഞ്ചം ഏതു ഭാഗത്തേക്കാണ് നീങ്ങുന്നത് എന്ന ചോദ്യം പോലെ എവിടെ ചിന്തിച്ചു തുടങ്ങണം എന്നറിയാത്ത ഒരു ഉത്തരം അല്ലേ?ദൈവം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൂട്ടം മനുഷ്യര്‍ക്ക് 'അല്ലാഹു'വിനെ ഓര്‍മ്മ വരും,വേറൊരു കൂട്ടം മനുഷ്യര്‍ക്ക് 'യേശുക്രിസ്തു'വിനെ മനസ്സില്‍ തെളിയും,മറ്റൊരു കൂട്ടം മനുഷ്യര്‍ക്ക് 'കൃഷ്ണ'നെ ഓര്‍മ്മ വരും അല്ലേ?ഈ പറഞ്ഞവരില്‍ ഏതെങ്കിലും ഒരാളാവാന്‍ വഴിയുണ്ടോ?അതോ ഇവരൊക്കെയും 'ദൈവങ്ങള്‍' ആണോ?ആണെങ്കില്‍ ഇവര്‍ ഇവരുടേതായ ലോകങ്ങളില്‍ നിന്നുകൊണ്ട് അന്യോന്യം പോരടിക്കുന്നുണ്ടാവുമോ?അതിന്റെ ഫലമാകുമോ ഇവരുടെ ആരാധകരായ ഓരോ കൂട്ടം മനുഷ്യര്‍ ഭൂമിയില്‍ തമ്മിലടിക്കുന്നത്?'ദൈവം' ഭൂമിയില്‍ മാതമേ ഇങ്ങനെ ചെയ്യുന്നുണ്ടാവുമോ അതോ വേറെ സ്ഥലങ്ങളിലും(ഭൂമിക്ക് പുറത്തു) 'ദേവസ്പര്‍ശ'മേല്പ്പിക്കുണ്ടാവുമോ?ഒരുകാര്യം നമുക്കുറപ്പിക്കാം,എന്തെന്നാല്‍,'ദൈവം' ഉണ്ടെങ്കില്‍ ഭൂമിയില്‍ മാത്രമടങ്ങുന്ന,ഭൂമിയിലെ കാര്യങ്ങള്‍ മാത്രം ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന ഒന്നാവില്ല അല്ലേ?ഭൂമിക്കു പുറത്തും തീര്‍ച്ചയായും ജീവന്‍ ഉണ്ടാകും എന്നുറപ്പല്ലേ.അതിനു മനുഷ്യ രൂപത്തോട് ഒരു സാദൃശ്യവും ഉണ്ടാകണമെന്നൊന്നും ഇല്ല അല്ലേ.
പക്ഷെ,മനുഷ്യന്‍ മാത്രമേ തമ്മിലടിക്കുന്നുള്ളൂ എന്നൊന്നും പറയുന്നത് ശരിയല്ല അല്ലേ,എന്താണെന്നു ചോദിച്ചാല്‍,ഒരു മീനിന്റെ മുള്ള് കിട്ടിയ ഒരു കാക്കയുടെ പുറകെ വേറെ കാക്കകള്‍ പറന്നു അത് കൈക്കലാക്കാന്‍ നോക്കാറില്ലേ?ഒരു മാനിനെ കൊന്നാല്‍ കുറുക്കന്‍ അത് കണ്ട് പാഞ്ഞുവരുന്ന മറ്റ് കുറുക്കന്മാര്‍ക്ക് വീതിച്ചു കൊടുക്കുകയോ,തിന്നാന്‍ ഒതുങ്ങി നിന്ന് കൊടുക്കുകയോ ആണോ ചെയ്യുക?അത് മറ്റുള്ളവയെ ഓടിക്കും അല്ലേ,അല്ലെങ്കില്‍ ആ മാനിനേയും കൊണ്ട് ഓടാന്‍ നോക്കും.മൃഗങ്ങളും ചിന്തിക്കുന്നുണ്ട്,ഇല്ലേ?ഇല്ലെങ്കില്‍ ഒരു കാട്ടുകൊമ്പനെ മെരുക്കാന്‍ മനുഷ്യന് പറ്റുമോ?പട്ടിയെ അനുസരണയുള്ളതാക്കാന്‍ നമുക്ക് പറ്റുമോ?തത്തയെക്കൊണ്ട് വര്‍ത്തമാനം പറയിപ്പിക്കാന്‍ പറ്റുമോ?മനുഷ്യന് മാത്രമേ ചിന്തിക്കാന്‍ പറ്റുകയുള്ളൂ എന്ന് വിചാരിക്കുന്നത് മനുഷ്യന്‍ മാത്രമാണ് അല്ലേ?നമ്മള്‍ ബുദ്ധിപരമായും തന്ത്രപരമായും മൃഗങ്ങളെയും പക്ഷികളെയും കൊണ്ട് ചെയ്യിപ്പിക്കുന്നു അല്ലേ?ആണോ?അങ്ങനെയാണോ?എന്ന് നമ്മള്‍ക്ക്(മനുഷ്യര്‍ക്ക് ) വിചാരിക്കാം എന്ന് മാത്രം

No comments:
Post a Comment