Tuesday, 4 February 2014

കൂപ്പുകുത്തൽ (Declining)



                                      മനുഷ്യ നന്മയ്ക്കായി കുറേ കാര്യങ്ങൾ  ചെയ്ത നമ്മുടെ  നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം   ഇന്ന് അതിന്റെ  ഏറ്റവും മോശമായ,  പരിതാപകരമായ അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റ്  പാർട്ടിയ്ക്ക്, അതിന്റെ ആശയത്തിന്  ശോഷണം സംഭവിച്ചിട്ടില്ല. അല്ലെങ്കിലും ഒരു പ്രസ്ഥാനമോ ആശയമോ എന്തിന്  പോലും  ശരിയായ രീതിയിൽ കൊണ്ടുനടക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോഴല്ലേ അതിനു മൂല്യവും പിന്തുണയും കിട്ടുന്നത്?