Friday, 1 November 2024

ഇന്ത്യൻ പാരമ്പര്യം

 

ഇത് പഴയ ലെഗ് സ്പിന്നർ സാക്ഷാൽ തിരുവനന്തപുരത്തുകാരൻ  അനന്തപത്മനാഭന്റെ ക്രിക്കറ്റിന് ശേഷമുള്ള റിട്ടൈറിംഗ് അനന്തപത്മനാഭൻ പോസ് അല്ല. ബുദ്ധനാ, റിക്ലൈനിംഗ് ബുദ്ധൻ. ഇത് ആന്ധ്രാപ്രദേശിലെ അമരാവതിയിലെ ഉണ്ടവല്ലി ഗുഹയിലേതാണ്.

ശേഷസായി വിഷ്ണു എന്നും അനന്തശയനം വിഷ്ണു എന്നുമൊക്കെയാണ് ഇന്ത്യയിൽ അറിയപ്പെടുത്തിയത്. Reclining Buddha എന്ന് ഗൂഗിളിൽ പരതിയാൽ കാണാം അഖണ്ഡഭാരതവും ആര്യാവർത്തവും എന്നൊക്കെ, മറ്റേ മുസ്സോളിനിയെ നേരിട്ട് ചെന്ന് കണ്ടും നാസിസത്തിലും പ്രചോദിതമായി രൂപീകരിച്ച 'സംഘ്'ടന കുഞ്ഞുങ്ങളിൽ തുടങ്ങി വൃദ്ധരിൽവരെ കുത്തി വെയ്ക്കുന്ന ഭൂപടത്തിലെ സ്ഥലങ്ങളിലെ ബുദ്ധനെ, ബുദ്ധനെ മാത്രം.

 

വേറൊരു ചിത്രത്തിൽ മഹാലക്ഷ്മിയും, വേറെ അതേപോലെ ഉള്ള ഒരു ലേഡിയും ശ്രദ്ധിച്ചോ? പഴയ പ്രതിമയിലെ ലേഡീരൂപം ബുദ്ധന്റെ അമ്മ മായാദേവിയുടേതാണ്. അതാണ് പിന്നീട് ലഷ്മി ആക്കിയത്.

 

ബേറൊരു ചിത്രത്തിൽ പാലാഴിമഥനത്തിന്റെ ഒറിജിനൽ വേർഷൻ കണ്ടോ! ബുദ്ധനെ അതിൽ കണ്ടോ? ഇതാണ് പാലായിമൻമഥനമാക്കി നമ്മൾ കണ്ടതും കേട്ടതും.

അനന്തശയനം പോലെ വേറൊരു ഫോട്ടോ കണ്ടോ! ഫോട്ടോ മഥുരയിലെ വരാഹ ക്ഷേത്രം എന്ന് വിളിക്കപ്പെടുന്നതാണ്കല്ലിൽ കൊത്തിയെടുത്ത ഒരു പ്രതിമയിൽ ബുദ്ധൻ ചാരിക്കിടക്കുന്നതും  ചുറ്റും അനുയായികളെ കാണുന്നതും ചിത്രം വ്യക്തമായി കാണിക്കുന്നുഇത് മഹാപരിനിർവാണ രംഗം ചിത്രീകരിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു.

വരാഹ ക്ഷേത്രം എന്ന് വിളിക്കുന്നത് യഥാർത്ഥത്തിൽ ആരുടെതാണ് എന്നതാണ് ഇപ്പോൾ ചോദ്യംവെർമില്യൺ പ്രയോഗിച്ച് മുഴുവൻ പ്രതിമയുടെയും മൗലികത നശിപ്പിച്ചിട്ടുണ്ട്മഥുര ഒരു കാലത്ത് ബുദ്ധമതത്തിൻ്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു, എന്നാൽ ബ്രാഹ്മണവാദികൾ അവിടെയുള്ള മിക്ക സ്തൂപങ്ങളും വിഹാരങ്ങളും കൈക്കലാക്കുകയും അവ തങ്ങളുടേതാക്കി മാറ്റുകയും ചെയ്തു.

ഈയടുത്ത കാലത്ത് അയോദ്ധ്യയിൽ സംഘപരിവാർ നിർമ്മിച്ച കെട്ടിടത്തിലെ പ്രതിമയിൽ വിഷ്ണുവിന്റെ 9-ാമത്തെ അവതാരമായി ബുദ്ധനെ കണ്ടോ! പണിക്കും വർഷങ്ങളുടെ പഴക്കമുണ്ട്.

 

എന്താല്ലേ! 5000 കൊല്ലം ന്നൊക്കെയാ പറയാ ഹിന്ദുമതത്തിന്റെ പയക്കം. ഹിന്ദൂയിസം. സനാതനധർർർമം ഒക്കെ ആണത്രേ! മൊത്തം, ബുദ്ധനെയും ബുദ്ധിസത്തെയും, ജൈനതീർത്ഥങ്കരന്മാരെയും ജൈന മതത്തെയും അടിച്ച് മാറ്റിയും, മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചും, അവരെ ചട്ടിയിലിട്ട് വറുത്തും, കഴുവേറ്റിക്കല്ലുകളിൽ തറച്ചും, നാളന്ദ പോലുള്ള വിശ്വ വിദ്യാലയങ്ങൾ കത്തിച്ചു ചാമ്പലാക്കിയും നിർമ്മിച്ചെടുത്ത വർണ്ണാശ്രമധർമ്മത്തിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥിതിയാണ്. അതാണ് പിന്നീട് ബ്രിട്ടീഷുകാർ സെൻസസ് എടുത്തപ്പോൾ ക്രിസ്ത്യൻ, മുസ്ലിം, സിഖ്, പാഴ്സി, ബുദ്ധ, ജൈന മതങ്ങളെ എല്ലാം പലപല കോളത്തിലാക്കിയ ശേഷം ബാക്കി വന്ന സകല ഇന്ത്യൻ ജാതികളേയും ഒരു ഗ്രൂപ്പിലാക്കി ഹിന്ദു എന്ന് പേരിട്ടത്. ഇവിടെ അന്ന് ജീവിച്ച ഭൂരിഭാഗം ജാതിക്കാരും അറിഞ്ഞേ ഇല്ല അവർ ഹിന്ദു എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നെ ഹിന്ദു മതത്തിന് ഒരു രൂപവും ഭാവവും കിട്ടിയത് അംബേദ്കറിന്റെ ഭരണഘടന കൊണ്ടാണ്. ഭക്തി പ്രസ്ഥാനവും ഉപഭൂഖണ്ഡത്തിന്റെ അവിടവിടെയായി നടന്ന നവോത്ഥാനങ്ങളും ചാതുർവർണ്യവ്യവസ്ഥയെയും വർണ്ണാശ്രമധർമ്മങ്ങളേയും തീവ്രത കുറച്ച് ഇന്ത്യക്കാക്ക് അനുഭവവേദ്യമാക്കി. ഇസ്ലാം മതത്തിന്റെ വരവും മുഗളരുടെ ആക്രമണങ്ങളും, പിന്നീട് യൂറോപ്യൻ രാജ്യങ്ങളുടെ കോളനിവൽക്കരരണവും ഉപഭൂഖണ്ഡത്തെ മറ്റൊരുതരത്തിൽ കൂടുതൽ മനുഷ്യത്വമുള്ളതാക്കി. ഭരണഘടനക്കുള്ളിലെ ഭരണഘടനാമൂല്യങ്ങളുള്ള ഹിന്ദു എന്ന മതം അതാണ് ലോകത്തിലെ ഏറ്റവും വലിയ സഹിഷ്ണുത നിറഞ്ഞ മതമായി ഹിന്ദുവിനെ മാറ്റിയത്. അതായത് തെറ്റിദ്ധരിച്ചുകളയാതിരിക്കാൻ പറയാം, ഹിന്ദു എന്ന പേരിൽ അറിയപ്പെടുന്ന കലക്ഷൻ ഓഫ് കാസ്റ്റ്സ്, മഹാനായ, പാർശ്വവൽക്കരിക്കപ്പെട്ട കുടുംബത്തിൽ വളർന്നു വലുതായ അംബേദ്കറിന്റെ ഭരണഘടയാൽ ഒരു നൂലിൽ പലതരം കല്ലുകൾ പോലെ കോർത്തിണക്കി അവയ്ക്കൊക്കെ അവകാശങ്ങളും, അഭിമാനവും കൊടുത്തു നിലനിർത്തിയിരുക്കുന്ന സംഘടനയാണ് യഥാർത്ഥ ഹിന്ദു മതം. ഞാനൊക്കെ അങ്ങനത്തെ ഹിന്ദു ആണ്. ഹിന്ദുവിലെ എല്ലാവരും  ഇത്രയേ ഉള്ളൂ. രീതിയിൽ അത് മനസ്സിലാക്കിയവരാണ്, നമ്മൾ മലയാളികൾ പൊതുവേ വലിയ വിദ്യാഭ്യാസം ഇല്ലാ എന്ന് പറഞ്ഞു കളിയാക്കുന്ന ഉത്തർപ്രദേശിലെയും മറ്റും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി/ആർ.എസ്.എസിന്റെ ഹിന്ദു രാഷ്ട്ര/ബ്രാഹ്മണ രാജ്യം നിർമ്മിതിക്കായുള്ള ലിറ്റ്മസ് ടെസ്റ്റായിരുന്ന 2024 ലോക്സഭാ ഇലക്ഷനിൽ നാസി-മനുവാദികളെ ആട്ടിയോടിച്ച ഉത്തരേന്ത്യൻ ജനത. മുസൽമാനെ ആക്രമിച്ചും, ജയിലിലടച്ചും, കൊലപ്പെടുത്തിയും, അവരുടെ വീടും ജീവിതോപാധികളും തകർത്തും, ക്രൈസ്തവരുടെ പ്രാർത്ഥനാറൂമിലേക്ക് ഇടിച്ചുകയറി അവരെ ആക്രമിച്ചും, സിഖുകാരെ തക്കം നോക്കി ഖാലിസ്ഥാൻ വാദികളാക്കിയും ഇപ്പുറത്തു ഹിന്ദു എന്ന ഒരൊറ്റ പേരിൽ ജാതിയില്ലാത്ത ഹിന്ദു മതം ഇവിടെ സ്ഥാപിക്കാനുള്ള ആർ. എസ് എസിന്റെ പോക്ക് ഇവിടെ ജാതിരഹിത വെള്ളരിക്കാപ്പട്ടണം നിർമ്മിക്കാനല്ലെന്നും മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള സമൂഹനിർമ്മിതിയിലേക്കാണെന്നും അത് ബാബാസാഹിബ് അംബേദ്കർ തങ്ങൾക്കു ഇന്ത്യൻ സമൂഹത്തിൽ നേടിത്തന്ന മനുഷ്യർ എന്ന സ്റ്റാറ്റസ് ഇല്ലാതാക്കുമെന്നും വീണ്ടും ബ്രാഹ്മണ മേധാവിത്വം നാട്ടിലെ പൊതു നിയമമായിമാറുമെന്നും മനസിലാക്കിയ ഉത്തരേന്ത്യൻ ജനത. ഉത്തർപ്രദേശിലെ ജനത. കഴിഞ്ഞ ലോക്സഭാ ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ ചില കോമഡി വീഡിയോയിലൊക്കെ കാണാറില്ലേ, പുറകിൽ കാട്ടുപോത്തോ, സിംഹമോ വന്നുനിന്നതറിയാതെ ഞെളിഞ്ഞ് നടന്നു പോകുന്ന ചിലരെ, ഭൂകമ്പത്തിന്റെയോ, സുനാമിയുടേയോ വക്കിൽ നിന്ന് അതൊന്നും അറിയാതെ രക്ഷപ്പെട്ടതുപോലും അറിയാതെ നടന്നു പോകുന്നവരെ! അതു പോലത്തെ കുറേ എണ്ണം നമ്മുടെ രാജ്യത്തുണ്ട്. ബി. ജെ. പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നെങ്കിൽ തന്റെ 'സാമൂഹിക കളസം' കീറിയേനെ എന്നറിയാത്ത മരപ്പാഴുകൾ. കാക്കാമ്മാരെയും, എസ് സി എസ് ടി ക്കാരെയും ജന്മസിദ്ധമായ ചില ഗുണങ്ങളോടുകൂടിയവാണെന്ന് കാണുന്ന '. ബി. സി ബ്രാഹ്മണർ'. കാക്കാമ്മാരെപ്പറ്റി വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നറിഞ്ഞ പ്രൊപ്പഗാന്തയിൽ മുഴുകി അമ്പലത്തിൽ പോകലും, ഭക്തിയും കൊണ്ട് ഹൈന്ദവത്തിലൂടെ ബ്രാഹ്മണ പട്ടം നേടിയെന്ന ഭാവമുള്ള 'എസ്. സി. എസ്. ടി ബ്രാഹ്മണർ.’ ഇമ്മാതിരി ചരിത്രബോധമില്ലാത്ത ആധുനിക മനുഷ്യർ ചാതുർവർണ്യസിദ്ധാന്തത്തെ രാഷ്ട്രീയത്തിൽ മുക്കി ദിവസം നാല് നേരം എന്ന രീതിയിൽ വിഴുങ്ങി രാഷ്ട്രീയ വിദ്യാഭ്യാസം പോലും ഇല്ലാതെ പുണരുന്ന കാഴ്ച കഴിഞ്ഞ 10 വർഷത്തെ നാസി ഗീബൽസിയൻ പ്രചാരണത്തിന്റെ ഫലമായി ഇന്ത്യയിൽ നമ്മൾ കണ്ടു, പ്രബുദ്ധ കേരളത്തിൽ നാം കണ്ടു.

സണ്ണി കപികാടും, പ്രൊഫ: ടി. എസ്. ശ്യാം കുമാറും, മൈത്രേയനും, സുനിൽ. പി. ഇളയിടവും, പ്രൊഫ:മാളവികാ ബിന്നിയും, ദേശീയ തലത്തിൽ എം. കെ. സ്റ്റാലിനും,അഖിലേഷ് യാദവും,പ്രൊഫ:അപൂർവാനന്ദും, മേധാ പാട്കറും, ചന്ദ്രശേഖർ ആസാദ് രാവണും ഒക്കെ സംസാരിക്കുന്ന വീഡിയോയുടെ താഴെ സ്ഥിരമായി കാണാനുള്ള കമന്റുകളാണ്, “നിങ്ങൾ ജാതി പറഞ്ഞ് കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു”, “എവിടെയാണ് ഇക്കാലത്ത് ബ്രാഹ്മണാധിപത്യം”, “റിസർവ്വേഷൻ മെറിറ്റിനെ അട്ടിമറിക്കുന്നു”, തുടങ്ങിയവ. ഭരണഘടന നിലവിൽ വന്ന് ഇത്രയും വർഷമായിട്ടും   2024 ലും എല്ലാ സർവേകളും കാണിക്കുന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ പോസ്റ്റുകളും ബ്രാഹ്മണർ ആണ് കൈയാളുന്നത് എന്നാണ്. ബാക്കി മെയിൻ പോസ്റ്റുകളെല്ലാം ഇന്ത്യയിലെഉയർന്ന ജാതിക്കാരുടെ' കൈകളിലാണ്. നമ്പൂരിമാരുണ്ടാക്കുന്ന അച്ചാറിന്റെ പ്രത്യേക ടേസ്റ്റ് മുതൽ ചിലതൊക്കെ ചെയ്യാൻ ചിലർ(ജാതീയമായി, അവിടെ മെറിറ്റ് എടുത്ത് വരില്ല) തന്നെ വേണമെന്ന 'മനു സിദ്ധാന്തം'   കണ്ണടച്ച് വിശ്വസിക്കുന്ന ഒരടിമസമൂഹമാണ് ഇന്നും ഇന്ത്യയിലേക്ക്. ഇന്ത്യയിൽ ഒരു നക്സൽ പാർട്ടി രൂപീകരിക്കപ്പെട്ടാൽ അതിന്റെ തലപ്പത്ത് പോലും ഒരു ബ്രാഹ്മണൻ ആയിരിക്കുമെന്നതാണ് എന്താണ് ഇന്ത്യയിലെ ഇപ്പോഴത്തെ ബ്രാഹ്മണമേധാവിത്തം എന്നതിന്റെ ഏറ്റവും നല്ല തെളിവ്. ലോകം മുഴുവൻ മനുഷ്യന്റെ സോഷ്യൽ ലിബറേഷന് സഹായിച്ച ആശയം പക്ഷേ ഇന്ത്യയിലെ അധഃസ്ഥിതന്റെ വിമോചനത്തിലേക്ക്  നയിക്കാതിരുന്നതും കാസ്റ്റും ക്ലാസും തമ്മിൽ മാർക്സിയൻ ഈഗോ വെടിഞ്ഞ് ഒരു മുന്നേറ്റം കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആത്മാർത്ഥമായി നടത്താത്തതുകൊണ്ടാണ്.

 

                  ഹിന്ദു മതമല്ലാ എന്ന് പറയുമ്പോൾ "തന്ത ഏതുമില്ല" എന്ന ഫീലിംഗൊന്നും വരേണ്ട കാര്യമില്ല. മതവും നമ്മുടെ അസ്തിത്വവുമായി ഒരു ബന്ധവുമില്ല. നമുക്ക് സമൂഹത്തിൽ ഒരു പേരുണ്ട്. അത്ര എഫക്ടേ മത-ജാതി ലേബലുകൾക്കുള്ളൂ. മതം മാറിയാലും, ജാതി മാറിയാലും, പേര് മാറിയാലും അത് ഒരു മനിച്ചന്റെ അനാട്ടമിയിലോ, ഫിസിയോളജിയിലോ ഒരു മാറ്റവും വരുത്തുന്നില്ല. സാമ്പത്തിക നിലക്ക് വ്യത്യാസം വരുന്നില്ല. അർത്ഥത്തിൽ ഇപ്പറഞ്ഞത് മനസിലാക്കണം. അല്ലാതെ ഇന്ത്യയിൽ മതത്തിനും ജാതിക്കും എഫക്ടില്ലാ എന്നൊന്നും എടുക്കരുത്. ഒരു വശത്തു മുസ്ലിമും ക്രിസ്ത്യാനിയും ജൂതനും നിൽക്കുമ്പോൾ മറുവശത്ത് നിൽക്കേണ്ടേത് ഹിന്ദുവായാണ് എന്ന തോന്നൽ തെറ്റാണ്. മറുവശത്ത് മനുഷ്യനായി നിൽക്കണം. മുസൽമാനേയും, ക്രൈസ്തവനേയും, ജൂതനേയും അവരുടെ മതഭ്രാാന്ത് വിടുവിച്ച് നമ്മെപ്പോലെ വെറും മനുഷ്യരാക്കാൻ ശ്രമിക്കണം. അതിന് ആവോളം മഹത്തായ ആശയങ്ങളാൽ ഉഴുതുമറിക്കപ്പെട്ടതാണ് ഇന്ത്യയുടെ പ്രാചീന കാലം. ഇല്ലാത്ത ഹൈന്ദവ പ്രാചീനത അല്ല. നിലവിലുണ്ടായിരുന്ന ബുദ്ധ-ജൈന പ്രാചീനത.

ജൈനമതത്തിന്റെ പ്രധാന തത്വങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

1.      വേദവിധിപ്രകാരമുള്ള എല്ലാ മതാനുഷ്ഠാനങ്ങളും നിഷ്ഫലമാണ്.

2.      ദൈവം എന്നു പറയുന്നത് ഒരു മിഥ്യയാണ്. അതിനാൽ ആരാധന കൊണ്ടും പൂജാകർമ്മാദികൾകൊണ്ടും ഒരു പ്രയോജനവുമില്ല.

3.      മനുഷ്യന്റെ ജനനമരണങ്ങളുടേയും ദുഃഖസമ്പൂർണ്ണമായ ജീവിതത്തിന്റെയും മൂലകാരണം 'കർമ്മമാണ്. സൽകർമ്മം കൊണ്ടു മാത്രമേ മനുഷ്യനു 'നിർവാണം’ (മോക്ഷം) ലഭിക്കുവാനും ദുരിതങ്ങളിൽ നിന്നു മുക്തി നേടുവാനും സാധിക്കുകയുള്ളൂ.

4.      കർമ്മം കുറ്റമറ്റതും ശുദ്ധവുമാക്കാൻ ജൈനമതം മൂന്നു മാർഗ്ഗങ്ങളെ നിർദ്ദേശിക്കുന്നു. 'ത്രിരത്നങ്ങൾ' എന്നറിയപ്പെടുന്ന ഇവ ശരിയായ വിശ്വാസം, ശരിയായ ജ്ഞാനം, ശരിയായ പെരുമാറ്റം എന്നിവയാണ്. എല്ലാ ലൗകികസുഖങ്ങളും മനുഷ്യൻ ഉപേക്ഷിക്കണം. ബ്രഹ്മചര്യവും മറ്റു വ്രതങ്ങളുടെ കൂട്ടത്തിൽ അനുഷ്ഠിക്കേണ്ടതാണ്.

5.      അഹിംസ, സത്യം മാത്രം പറയുക, മോഷ്ടിക്കാതിരിക്കുക, സമ്പത്തു സ്വന്തമാക്കാതിരിക്കുക

എന്നിവ.

ഇനി ബുദ്ധമതത്തിന്റെ അഷ്ടാംഗ മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു:

1.      ശരിയായ ജ്ഞാനം (സമ്യക്ദൃഷ്ടി)

2.      ശരിയായ സങ്കല്പം (ശുദ്ധ സങ്കല്പം)

3.      ശരിയായ സംസാരം(സമ്യക് വാക്യം)

4.      ശരിയായ പെരുമാറ്റം (സമ്യക് കർമ്മം)

5.      ശരിയായ ജീവിതരീതി (സമ്യക് ആജീവം)

6.      ശരിയായ യത്നം (സമ്യക് വ്യായാമം)

7.      ശരിയായ ആലോചന (സമ്യക് സ്മൃതി)

8.      ശരിയായ ഏകാഗ്രത (സമ്യക് സമാധി)

ബുദ്ധൻ വേദങ്ങളേയും വേദാചാരങ്ങളേയും ഉപേക്ഷിച്ചു. ദൈവത്തിന്റെ അസ്തിത്വം നിഷേധിച്ചു.

അഹിംസ പ്രധാന തത്വങ്ങളിൽ ഒന്നാണ് ബുദ്ധമതത്തിൽ.

ഭിക്ഷുണികളുടേതായ പ്രത്യേക സംഘടനയും ഉണ്ടായിരുന്നു.

ബുദ്ധ-ജൈന തത്വങ്ങളെ അറിയുമ്പോൾ മനസിലാകുന്ന ഒന്നാണ് ഇവ ജന്മസിദ്ധമായ ഒരു ജീവിതചര്യ ഒന്നുമല്ല എന്നത്. ഒരാൾ അഭ്യസിച്ചു ശീലമാക്കേണ്ടവയാണ്. അതായത് ജന്മനാ ഒരു ജൈനമതക്കാരനോ, ബുദ്ധമതക്കാരനോ ആകാൻ പറ്റില്ല.

തത്വങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനത വളർന്നിരുന്നെങ്കിലോ?

                ബുദ്ധ-ജൈന വിഹാരങ്ങളെല്ലാം നശിപ്പിച്ച് ചാതുർവർണ്യത്തിനടിസ്ഥാനമായ വിശ്വാസങ്ങൾ പ്രതിനിധാനം ചെയ്യുന്ന ദൈവങ്ങളും, ദേവതകളും പ്രതിഷ്ഠിച്ചു. ലോകത്തിലെ ഏറ്റവും മഹത്തായ ആശയങ്ങളിൽ നിന്നും ഏറ്റവും നികൃഷ്ടമായ അന്ധവിശ്വാസങ്ങളിലേക്ക് ഉപഭൂഖണ്ഡം ചെന്നുചേർന്നതാണ് പിന്നീടുള്ള ചരിത്രം.

ഇന്നത്തെപ്പോലെ ഒരു കാരണവശാലും ഭക്തർ പണ്ടുകാലത്ത് ഉണ്ടാവാനിടയില്ല. തിന്നാനും ഉടുക്കാനും ഇല്ലാത്ത നേരത്ത് ആർക്കെന്ത് ഭക്തി! മാത്രവുമല്ല, ബുദ്ധ-ജൈന വിഹാരങ്ങളുടെ കൺവേർഷൻ നടക്കുന്നതൊക്കെ നൂറ്റാണ്ടുകൾ നീണ്ട പ്രക്രിയ ആണ്. ഇന്നും നടക്കുന്നുണ്ട്. ഇതൊക്കെ ബ്രാഹ്മണർ കൈയടക്കി രൂപമാറ്റം വരുത്തിയ ശേഷവും അവരുണ്ടാക്കിയ അന്നത്തെ നിയമപുസ്തകം, മനുസ്മൃതി, അനുസരിച്ച് ഭൂരിഭാഗം ജനവിഭാഗങ്ങളും ക്ഷേത്രത്തിൽ കേറുന്നതുപോയിട്ട് അടുത്തുകൂടെ പോലും നടക്കാൻ അനുവദിച്ചിരുന്നില്ല.

നിങ്ങളേത് മതമുണ്ടായിരുന്നെന്നാ പിന്നെ തള്ളിമറയ്ക്കുന്നത്?

1925 ഒരുകൂട്ടം മനുവാദി ബ്രാഹ്മണർ നാസി പ്രത്യയശാസ്ത്രം സ്വീകരിക്കുന്നതോടെയാണ് സെമറ്റിക് മതമോഡലിൽ ഇന്ത്യയിൽ ഹിന്ദുമതം രൂപീകരിക്കാനുള്ള പ്രവർത്തനം തുടങ്ങുന്നത്. അതിന്റെ വേദഗ്രന്ഥം വി. ഡി. സവർക്കറുടെ 'ഹിന്ദുത്വ' ആണ്. മുസ്ലിം-ക്രിസ്ത്യൻ മതമൗലികവാദികളെപ്പോലെ മതവികാരം വ്രണപ്പെടുന്ന ടീംസ് ഇന്ത്യയിൽ ആദ്യമായി അങ്ങനെ ഉടലെടുത്തു, പക്കാ പൊളിറ്റിക്കലി. ഉപഭൂഖണ്ഡത്തിന്റെ വെട്ടിമുറിക്കലിലേക്ക് അവർ അതുകൊണ്ടുചെന്നെത്തിച്ചു. സ്വാതന്ത്ര്യസമരത്തെ ഒറ്റി. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നു. സ്വതന്ത്ര ഇന്ത്യയിൽ മുക്കിലും മൂലയിലും വർഗ്ഗീയകലാപങ്ങൾ നടത്തി. ഓരോ ദിവസവും അതിനുള്ള ശ്രമത്തിലാണ് നാസീ-മനുവാദി സംഘം.

           ഇന്ത്യയിൽ ഇസ്ലാം പോലെയോ, ക്രിസ്തു മതം പോലെയോ ഒരു മതം ഒരുകാലത്തും നിലനിൽക്കാതിരുന്നതാണ് ഇന്ത്യ വൻ മതപാതകങ്ങളിൽ നിന്ന് രക്ഷപ്പെട്ടു നിൽക്കുന്നത്. ഉപഭൂഖണ്ഡത്തെ ഭൂരിഭാഗവും ഗ്രസിച്ചിരുന്നത് ലോകോത്തരമായ ബുദ്ധ-ജൈന തത്വങ്ങളായിരുന്നതും നമ്മുടെ സംസ്കാരത്തെ നല്ലരീതിയിൽ സ്വാധീനിച്ചു. ഇനി ഇന്ത്യ ഹിന്ദുവെന്ന മതതട്ടിപ്പിൽ നിന്ന് മോചിതമാകാനാണ് ശ്രമിക്കേണ്ടത്. രാഷ്ട്രീയത്തിന്റെ തോലണിഞ്ഞ ചാതുർവർണ്യവ്യവസ്ഥയെ തിരിച്ചറിയണം. പറ്റുമെങ്കിൽ സത്യത്തിന്റെയും അഹിംസയുടേയും യുക്തിയുടേയും ബുദ്ധ-ജൈന തത്വങ്ങളെ തിരിച്ചു പിടിക്കണം.

 

No comments:

Post a Comment