Friday, 4 July 2025

ലോകങ്ങൾ (spaces)

രണ്ടു തരം ലോകങ്ങളാണുള്ളതെന്ന് തോന്നുന്നു. ഒന്ന് സൂക്ഷ്മലോകവും രണ്ടാമത് സ്ഥൂലലോകവും. ഇവ രണ്ടും രണ്ട് വ്യത്യസ്ഥ അവസ്ഥയോ രൂപങ്ങളോ അല്ല. ഒന്നു മാത്രമായ അഥവാ ഒറ്റയായ പ്രപഞ്ചത്തെ അപഗ്രഥിക്കാൻ നമ്മൾ മനുഷ്യർ തെരഞ്ഞെടുക്കുന്ന രണ്ട് വ്യത്യസ്ഥ വഴികളാണവ.
സ്ഥൂലലോകത്തെപ്പറ്റിയാണ് ബുദ്ധനും, മഹാവീരനും, മാർക്സും, റസലും, കാൻ്റും, കൺഫ്യൂഷ്യസും ഒക്കെ പറഞ്ഞത്.
സൂക്ഷ്മലോകത്തെപ്പറ്റി പറയുന്നത് ആര്യഭട്ടയും, ഭാസ്കരയും, ഥേൽസും, ന്യൂട്ടനും, ഐൻസ്റ്റീനും ഒക്കെയാണ്.

No comments:

Post a Comment